കിച്ചനർ: 2026 ബജറ്റ് പാസാക്കി കിച്ചനർ. ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കിച്ചനർ കൗൺസിൽ ഏകകണ്ഠമായി ബജറ്റിന് അംഗീകാരം നൽകി. 2.2 ശതമാനം പ്രോപ്പർട്ടി നികുതി വർധന ബജറ്റിൽ ഉൾപ്പെടുത്തി. എന്നാൽ, മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കിച്ചനറിന്റെ നികുതി വർധന ഏറ്റവും താഴ്ന്ന നിലയിലാണ്. വാട്ടർലൂവിൽ, പ്രോപ്പർട്ടി നികുതി 6.4 ശതമാനവും കേംബ്രിഡ്ജിൽ 2.44 ശതമാനവുമായി വർധിക്കും.
2.2 ശതമാനം നികുതി വർധന ശരാശരി റെസിഡൻഷ്യൽ കുടുംബത്തിന് പ്രതിവർഷം ഏകദേശം 29 ഡോളറിന്റെ വർധനവിന് കാരണമാകുന്നു. മൊത്തത്തിൽ, വാട്ടർ യൂട്ടിലിറ്റി, സ്റ്റോം വാട്ടർ, സാനിറ്ററി സീവർ നിരക്കുകൾ ഉൾപ്പെടെ ശരാശരി വീട്ടുടമയ്ക്ക് പ്രതിവർഷം 117 ഡോളർ അധികമായി നൽകേണ്ടിവരുമെന്ന് പ്രതീക്ഷിക്കാം.

2026-ലെ പ്രധാന നിക്ഷേപങ്ങൾ
പുതിയ ബജറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കമ്മ്യൂണിറ്റി പദ്ധതികൾക്കും ഗണ്യമായ ഫണ്ട് അനുവദിക്കുന്നു:
റോഡ് നിർമ്മാണം: 4.5 കോടി ഡോളർ
സെന്റർ ഇൻ ദി സ്ക്വയർ, കിച്ചനർ പബ്ലിക് ലൈബ്രറി എന്നിവയുൾപ്പെടെ ബോർഡ്, ഗ്രാന്റ് ഫണ്ടിങ്ങിനായി 1.9 5 കോടി ഡോളർ .
ട്രീ കനോപ്പി പ്ലാൻ: 33 ലക്ഷം ഡോളർ
ട്രെയിൽ അപ്‌ഗ്രേഡുകൾ: 24 ലക്ഷം ഡോളർ
കമ്മ്യൂണിറ്റി പാർക്കുകൾ: 15 ലക്ഷം ഡോളർ
