ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയിലും ഇന്ന് അതിശൈത്യ കാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ഈ മേഖലയിലെ താപനില മൈനസ് 16 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ എന്നിവിടങ്ങളിൽ രാവിലെ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു. ഹാമിൽട്ടൺ, ഓഷവ, പിക്കറിങ്, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ അതിശൈത്യകാലാവസ്ഥ അനുഭവപ്പെടും.

ജിടിഎയിൽ ഉയർന്ന താപനില 0 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 1 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. പക്ഷേ രാവിലെ കാറ്റിനൊപ്പം താപനില മൈനസ് 17 ഡിഗ്രി സെൽഷ്യസ് വരെയായി കുറയും. കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം ശക്തമായ കാറ്റ് വീശും. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ രാത്രിയിൽ 30 മുതൽ 40 ശതമാനം വരെ കാറ്റിന് സാധ്യതയുണ്ട്.

വാരാന്ത്യത്തിലേക്ക് കടക്കുമ്പോൾ, മിസ്സിസാഗയിൽ ശനിയാഴ്ച മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 40 ശതമാനം കാറ്റിനും, താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസിലേക്ക് താഴാനും സാധ്യതയുണ്ട്. ഞായറാഴ്ചയും മേഘാവൃതമായ ആകാശവും മൈനസ് 7 ഡിഗ്രി സെൽഷ്യസിലേക്ക് താപനില കുറയും.
