വൻകൂവർ: കോവീച്ചൻ അബോറിജിനൽ ടൈറ്റിൽ ഏരിയയിലെ സ്വകാര്യ ഭൂവുടമകൾക്ക് 15 കോടി ഡോളറിലധികം വായ്പ ഗ്യാരണ്ടി നൽകാൻ തന്റെ സർക്കാർ പദ്ധതിയിടുന്നതായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ബി സി റിച്ച്മണ്ടിലെ 300 ഹെക്ടർ പ്രദേശത്ത് കോവീച്ചൻ ഗോത്രങ്ങൾക്ക് ഭൂമിയുടെ മേൽ ഉടമസ്ഥാവകാശമുണ്ടെന്ന് ബി സി സുപ്രീം കോടതി വിധിച്ചിരുന്നു. ഇതോടെ കോടതി വിധി സ്വകാര്യ ഭൂവുടമകൾക്ക് മോർട്ട്ഗേജുകളും ബിസിനസ് വായ്പകളും ലഭിക്കുന്നതിന് ബുദ്ധിമുട്ടാക്കിയിട്ടുണ്ടെന്ന ആശങ്കയെ തുടർന്നാണ് പ്രവിശ്യയുടെ ഇടപെടൽ.

ബാങ്കുകളും വായ്പ നൽകുന്നവരും സാധാരണപോലെ പ്രോപ്പർട്ടി ഉടമകളുമായി പ്രവർത്തിക്കുന്നത് ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഡേവിഡ് എബി പറഞ്ഞു. ബോറിജിനൽ ടൈറ്റിൽ ഏരിയയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമയായ മോൺട്രോസ് പ്രോപ്പർട്ടീസിനായി 1 കോടി ഡോളർ ഗ്യാരണ്ടീഡ് ഫിനാൻസിങ്ങും ചെറിയ ഉടമകൾക്ക് 54 ലക്ഷം ഡോളറും ഫണ്ടിൽ ഉൾപ്പെടുത്താമെന്ന് ഡേവിഡ് എബി വ്യക്തമാക്കി.
