വൻകൂവർ : രണ്ടു മാസത്തിന് ശേഷം നടന്ന ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ നൂറുകണക്കിന് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ബ്രിട്ടിഷ് കൊളംബിയ. ഡിസംബർ 10 ന് നടന്ന ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (ബിസി പിഎൻപി) നറുക്കെടുപ്പിൽ 410 അപേക്ഷകർക്കാണ് പ്രവിശ്യാ ഇൻവിറ്റേഷൻ നൽകിയത്. ബ്രിട്ടിഷ് കൊളംബിയയിലെ എല്ലാ സ്‌കിൽസ് ഇമിഗ്രേഷൻ സ്ട്രീമുകളിലുമുള്ള ഉദ്യോഗാർത്ഥികളെയും ഈ നറുക്കെടുപ്പിൽ പരിഗണിച്ചു. പ്രവിശ്യയുടെ സ്‌കിൽഡ് ഇമിഗ്രേഷൻ പൂളിൽ ഉയർന്ന സ്‌കോർ നേടിയ ഉദ്യോഗാർത്ഥികൾക്കാണ് ഭൂരിഭാഗം ഇൻവിറ്റേഷൻ ലഭിച്ചത്.

ഒക്ടോബർ രണ്ടിനാണ് ഇതിന് മുന്നേ സ്കിൽസ് ഇമിഗ്രേഷൻ നറുക്കെടുപ്പ് നടന്നത്. ഇന്നുവരെ, 2025 ൽ ബ്രിട്ടിഷ് കൊളംബിയ സർക്കാർ മൂന്ന് സ്കിൽസ് ഇമിഗ്രേഷൻ നറുക്കെടുപ്പുകൾ മാത്രമേ നടത്തിയിട്ടുള്ളൂ.
