മിസ്സിസാഗ : വെള്ളിയാഴ്ച രാത്രി മിസ്സിസാഗയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. നഗരത്തിലെ ഗോർവേ-മോർണിങ് സ്റ്റാർ ഡ്രൈവുകൾക്ക് സമീപം രാത്രി പത്തുമണിയോടെയാണ് വെടിവെപ്പ് നടന്നത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ഒരാളെ കണ്ടെത്തി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണം ആരംഭിച്ചു. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ പൊലീസ് അഭ്യർത്ഥിച്ചു.
