പി പി ചെറിയാൻ
ഡാലസ് : സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസിന്‍റെ ഈ വർഷത്തെ ക്രിസ്മസ് കാരൾ സർവീസ് നാളെ (ഡിസംബർ 21 ഞായറാഴ്ച) വൈകുന്നേരം 6 മണിക്ക് നടക്കും. ‘ക്രിസ്മസ് കാരൾ 2025’ എന്ന ഈ പരിപാടിയിൽ വൈവിധ്യമാർന്ന കാരൾ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരിക്കും.

സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ. റോബിൻ വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും. ഇടവക വികാരി റവ റെജീവ് സുഗു ചടങ്ങുകൾക്ക് നേതൃത്വം നൽകും. സഭയിലെ ക്വയർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ ഈ വർഷത്തെ കാരൾ സർവീസിന്‍റെ പ്രധാന ആകർഷണമായിരിക്കും.
