Sunday, December 21, 2025

ശൈത്യകാല കൊടുങ്കാറ്റ്: നോർത്തേൺ ഒന്റാരിയോയിൽ പ്രധാന ഹൈവേകൾ അടച്ചു

ടൊറ​ന്റോ : നോർത്തേൺ ഒന്റാരിയോയിൽ ശക്തമായ ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് പ്രധാന ഹൈവേകൾ അടച്ചുപൂട്ടിയതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. കടുത്ത മഞ്ഞുവീഴ്ചയും ദൃശ്യപരത കുറഞ്ഞതും കാരണം ഹൈവേ 11, 631, 655 എന്നിവയുടെ വിവിധ ഭാഗങ്ങൾ നിലവിൽ ഗതാഗതയോഗ്യമല്ല. നിപിഗൺ മുതൽ കൊക്രെയ്ൻ വരെയുള്ള പ്രധാന പാതകളും ടിമ്മിൻസിലേക്കുള്ള വഴികളും ഇതിൽ ഉൾപ്പെടുന്നതായി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4:30 ഓടെ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് പലയിടങ്ങളിലും റോഡുകൾ തുറന്നെങ്കിലും സ്ഥിതിഗതികൾ വഷളായതോടെ വീണ്ടും അടയ്ക്കുകയായിരുന്നു.

യാത്രക്കാർ അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അടച്ച റോഡുകളിലൂടെ വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും പൊലീസ് വ്യക്തമാക്കി. മഞ്ഞ് നീക്കം ചെയ്യുന്നതിനും എമർജൻസി സർവീസസിനും തടസ്സമില്ലാതെ പ്രവർത്തിക്കാനാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ പുറപ്പെടുന്നതിന് മുൻപായി 511on.ca എന്ന വെബ്സൈറ്റിലൂടെ റോഡ് വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!