Monday, December 22, 2025

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതാരാവസ്ഥയില്‍ തുടരുന്നു. തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നഗരത്തിലെ വായുനിലവാര സൂചിക (AQI) പലയിടങ്ങളിലും 400-ന് മുകളില്‍ രേഖപ്പെടുത്തി. കനത്ത പുകമഞ്ഞും വിഷവായുവും കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

ആനന്ദ് വിഹാര്‍ (402), വസീര്‍പുര്‍ (404), ബവാന (408), നരേല (419) തുടങ്ങിയ സ്ഥലങ്ങളില്‍ വായുനിലവാരം അതീവ ഗുരുതരമായി തുടരുന്നു. നഗരത്തിലെ ശരാശരി AQI 366 ആണ്. കനത്ത പുകമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 150-ലധികം വിമാനങ്ങള്‍ വൈകുകയും പത്തോളം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. മുപ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

വായുമലിനീകരണം നിയന്ത്രിക്കാന്‍ ഗ്രാപ്പ് (GRAP) നാലാം ഘട്ട നിയന്ത്രണങ്ങള്‍ നഗരത്തില്‍ തുടരുകയാണ്. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ (WFH) നിര്‍ബന്ധമാക്കി. ബിഎസ്-6 നിലവാരത്തിലുള്ളതല്ലാത്ത ട്രക്കുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കല്‍ ജോലികള്‍ക്കും പൂര്‍ണ്ണ നിരോധനമുണ്ട്.

വായുമലിനീകരണം മൂലം ഡല്‍ഹിയിലെ 82 ശതമാനം ജനങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് പുതിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ വര്‍ധിച്ചു വരുന്നു. വായുനിലവാരം മോശമായതിനെത്തുടര്‍ന്ന് സ്‌കൂളുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായിട്ടോ ഹൈബ്രിഡ് മോഡിലോ നടത്താന്‍ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 10,000-ത്തോളം ക്ലാസ് മുറികളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!