Tuesday, December 23, 2025

അലർജി സാധ്യത: ചോക്ലറ്റുകൾ തിരിച്ചുവിളിച്ച് യുഎസ്

പി പി ചെറിയാൻ

സിയാറ്റിൽ : അലർജി സാധ്യതയെ തുടർന്ന് സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻസ് ചോക്ലറ്റ്സ് ബ്രാൻഡ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ചോക്ലറ്റിൽ അടങ്ങിയിരിക്കുന്ന ഒരു ചേരുവ പാക്കറ്റിൽ രേഖപ്പെടുത്താത്തതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി. ‘ഫ്രാൻസ് പ്യുവർ ബാർ ആൽമണ്ട് മിൽക്ക് ചോക്ലറ്റിൽ’ ഹേസൽനട്ട് (Hazelnut) അടങ്ങിയിട്ടുണ്ടെങ്കിലും അത് പാക്കറ്റിലെ ചേരുവകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹേസൽനട്ട് അലർജിയുള്ളവർ ഈ ചോക്ലറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനു വരെയും കാരണമാകും. 1.1oz വലിപ്പമുള്ള ‘46% മഡഗാസ്കർ പ്ലാൻ്റ്-ബേസ്ഡ്’ ചോക്ലറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്.

ഒക്ടോബർ 9 മുതൽ ഡിസംബർ 14 വരെ ഓൺലൈനായും നേരിട്ടും വാങ്ങിയവർ ഇത് ഉപയോഗിക്കരുതെന്ന് യുഎസ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചോക്ലറ്റ് കഴിച്ചതുമായി ബന്ധപ്പെട്ട് ഒരാൾക്ക് അലർജി ബാധിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉപഭോക്താക്കൾ ഈ ചോക്ലേറ്റ് ഉടൻ തന്നെ വാങ്ങിയ ഇടങ്ങളിൽ തിരികെ നൽകി പണം കൈപ്പറ്റണമെന്ന് എഫ്.ഡി.എ നിർദ്ദേശിച്ചു. സോയ അടങ്ങിയത് രേഖപ്പെടുത്താത്തതിനെത്തുടർന്ന് മറ്റൊരു ഭക്ഷ്യ ഉൽപ്പന്നമായ ‘പബ്ലിക്സ് റൈസ് ആൻഡ് പീജിയൻ പീസും’ സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!