Monday, December 29, 2025

വൈദ്യസഹായത്തോടെയുള്ള മരണം; നിയമപരിഷ്കരണം വേണമെന്ന്‌ കാനഡയിൽ സമ്മർദ്ദം

ഓട്ടവ: കാനഡയിൽ മാരകമായ രോഗങ്ങൾ ബാധിച്ചവർക്ക് സ്വബോധം നഷ്ടപ്പെടുന്നതിന് മുമ്പ്‌ തന്നെ വൈദ്യസഹായത്തോടെയുള്ള മരണം (MAID) മുൻകൂട്ടി ആവശ്യപ്പെടാനുള്ള നിയമം (Advance Request) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. പാർലമെന്ററി കമ്മിറ്റി ഇതിനായി ശുപാർശ നൽകി രണ്ട് വർഷം പിന്നിട്ടിട്ടും ഫെഡറൽ സർക്കാർ നിയമഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്‌. നിലവിലെ കാനഡയിലെ നിയമപ്രകാരം, ഒരാൾക്ക് വൈദ്യസഹായത്തോടെ മരണം ലഭിക്കണമെങ്കിൽ ആ വ്യക്തിക്ക് അത് സ്വീകരിക്കുന്ന സമയത്ത് കൃത്യമായ ബോധവും സമ്മതം നൽകാനുള്ള കഴിവും ഉണ്ടായിരിക്കണം. എന്നാൽ അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ ബാധിച്ചവർക്ക് പിൽക്കാലത്ത് ബോധാവസ്ഥ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ, അവർക്ക് ബോധമുള്ളപ്പോൾ തന്നെ ഭാവിയിൽ മരണം സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിടാൻ അനുവാദം നൽകുന്നതാണ് ‘അഡ്വാൻസ് റിക്വസ്റ്റ്’. 46-ാം വയസ്സിൽ അൽഷിമേഴ്സ് സ്ഥിരീകരിച്ച സാന്ദ്ര ഡെമോണ്ടിഗ്നി എന്ന യുവതിയുടെ അനുഭവമാണ് ഈ ചർച്ചകൾക്ക് വീണ്ടും ജീവൻ നൽകിയത്. തന്റെ പിതാവ് അനുഭവിച്ച ദുരിതങ്ങൾ തനിക്ക് ഉണ്ടാകരുത് എന്ന ആഗ്രഹത്തോടെ അവർ മുൻകൂർ അനുമതിക്കായി നിയമപോരാട്ടം നടത്തുകയാണ്.


കാനഡയിലെ മറ്റ് പ്രവിശ്യകളിൽ ഇത് നിയമവിരുദ്ധമാണെങ്കിലും, കെബെക്ക്‌ പ്രവിശ്യ സ്വന്തം നിലയിൽ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതിനോടകം 1,700-ലധികം ആളുകൾ മുൻകൂർ അപേക്ഷ നൽകിക്കഴിഞ്ഞു. വിഷയം സങ്കീർണ്ണമാണെന്നും കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്നുമാണ് ഫെഡറൽ സർക്കാരിന്റെ നിലപാട്. എന്നാൽ ‘ഡൈയിംഗ് വിത്ത് ഡിഗ്നിറ്റി കാനഡ’പോലുള്ള സംഘടനകൾ ഇതിനെതിരെ രംഗത്തുണ്ട്. ക്രിസ്ത്യൻ സംഘടനകൾ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾ ഈ നിയമത്തെ എതിർക്കുന്നു. രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വാദം. കാനഡയിലെ 84% ആളുകളും ഈ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് സമീപകാല സർവേകൾ വ്യക്തമാക്കുന്നു. എങ്കിലും ഫെഡറൽ സർക്കാർ ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്താത്തത് ഡോക്ടർമാർക്കും രോഗികൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!