കാല്‍ഗറി : ഞായറാഴ്ച കാല്‍ഗറിയിലുടനീളമുള്ള നിരവധി പെട്രോൾ പമ്പുകളിൽ പെട്രോൾ വില ലിറ്ററിന് ഒരു ഡോളറിൽ താഴെയായി. ബഫല്ലോ റൺ ബൊളിവാർഡിലെ കോസ്റ്റ്‌കോയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഇവിടെ ലിറ്ററിന് 96.9 സെൻ്റാണ് പെട്രോൾ വില. 26 അവന്യൂ സൗത്ത് വെസ്റ്റ് ഡബ്ല്യുവിലെയും ബോ ട്രെയിലിലെയും ടെമ്പോ സ്റ്റേഷനുകൾ, ചുല ബൊളിവാർഡിലെ സുട്ടിന ഗ്യാസ് സ്റ്റോപ്പ്, 24-ാം സെൻ്റ് സൗത്ത് വെസ്റ്റ് ഡബ്ല്യുവിലെ 7-11, ഡഗ്ലസ്വുഡ്സ് ഡ്രൈവ് എസ്.ഇയിലെ സെന്‍ടെക്സ് എന്നിവിടങ്ങളിലെല്ലാം ഒരു ഡോളറിൽ താഴെയായിരുന്നു പെട്രോൾ വില.

നവംബർ അവസാനം ബ്ലാക്ക് ഫ്രൈഡേ വാരാന്ത്യത്തിലായിരുന്നു അവസാനമായി പെട്രോൾ വില ലിറ്ററിന് ഒരു ഡോളറിൽ താഴെയായത്. എന്നാൽ, പിന്നീട് തുടർന്നുള്ള ആഴ്ചയിൽ വില ഉയർന്നിരുന്നു. നിലവിലെ വിലക്കുറവ് വരും ദിവസങ്ങളിൽ തുടരുമോ എന്ന് വ്യക്തമല്ല.
