Wednesday, December 31, 2025

ക്രിസ്മസ്-ന്യൂ ഇയർ ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ

സുജിത്ത് ചാക്കോ

ഹ്യൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്മസും പുതുവത്സരവും വർണ്ണാഭമായി ആഘോഷിച്ചു. ടെക്സസിലെ സ്റ്റാഫോർഡിലുള്ള സെൻ്റ് തോമസ് കത്തീഡ്രൽ ഹാളിൽ ഡിസംബർ 27 ശനിയാഴ്ച അഞ്ചരയ്ക്ക് ആഘോഷങ്ങൾക്ക് തുടക്കമായി. ഫോർട്ട്‌ ബൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ,ഫോർട്ട് ബൻഡ് കൗണ്ടി ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ വിവിധ സഭാ വിഭാഗങ്ങളിലെ വൈദികർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2026-ലേക്കുള്ള അസോസിയേഷൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചടങ്ങിൽ നടന്നു.

ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ജോസ് കെ ജോൺ അധ്യക്ഷത വഹിച്ചു. ട്രഷറർ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി. ആയിരത്തോളം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് ക്രിസ്മസ് കാരൾ ഗാന മത്സരവും സംഘടിപ്പിച്ചിരുന്നു. വാശിയേറിയ മത്സരത്തിൽ ഹ്യൂസ്റ്റൺ സെൻ്റ് മേരീസ്‌ മലങ്കര ഓർത്തഡോക്സ് ചർച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് റജി വി കുര്യൻ സ്പോൺസർ ചെയ്ത എവർ റോളിങ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. സെൻ്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് രണ്ടാം സ്ഥാനവും സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, ട്രിനിറ്റി മാർത്തോമ ചർച്ച് എന്നിവർ മൂന്നാം സ്ഥാനവും നേടി.

പുതിയ വർഷത്തിൽ ട്രസ്റ്റീ ബോർഡിൽ നിന്ന് പിരിയുന്ന ചെയർമാൻ ജിമ്മി കുന്നശ്ശേരി, അംഗം അനിൽകുമാർ ആറന്മുള, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ മാത്യൂസ് ചാണ്ടപിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, രേഷ്മ വിനോദ്, മിഖായേൽ ജോയ്, അലക്സ് മാത്യു, ജോൺ ഡബ്ലിയു വർഗീസ്, ജോസഫ് കുനാതൻ, ബിജോയ് തോമസ്, വിഘ്നേഷ് ശിവൻ, പ്രബിത്മോൻ വെള്ളിയാൻ, റീനു വർഗീസ് എന്നിവർക്കും ഇലക്ഷൻ കമ്മീഷണർ മാരായ മാർട്ടിൻ ജോൺ, ബാബു തോമസ്, പ്രിൻസ് പോൾ എന്നിവരെയും ഫെസിലിറ്റി മാനേജർ മോൻസി കുറിയാക്കോസിനെയും ചടങ്ങിൽ ആദരിച്ചു. പങ്കെടുത്ത എല്ലാവർക്കും ക്രിസ്മസ് കേക്കും വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!