ലിമ : പെറുവിലെ മച്ചു പിച്ചുവിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു കനേഡിയൻ പൗരന്മാർക്ക് പരുക്കേറ്റു. അപകടത്തിൽ കനേഡിയൻ പൗരന്മാർക്ക് പരുക്കേറ്റതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് കനേഡിയൻ ഉദ്യോഗസ്ഥർ കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു.

അപകടത്തിൽ ഒരാൾ മരിക്കുകയും നാൽപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മച്ചു പിച്ചുവിനെ അടുത്തുള്ള കുസ്കോ നഗരവുമായി ബന്ധിപ്പിക്കുന്ന കൊരിവയറാച്ചിനയ്ക്ക് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ചയാൾ റെയിൽവേ ജീവനക്കാരനാണ്. സംഭവത്തെത്തുടർന്ന് റെയിൽവേ സർവീസുകൾ നിർത്തിവച്ചു. പരുക്കേറ്റവരിൽ ഇരുപതോളം പേരുടെ നില ഗുരുതരമാണെന്ന് പെറുവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
