കാൽഗറി : നഗരത്തിൽ വീണ്ടും ‘വാട്ടർ മെയിൻ’ പൈപ്പ് പൊട്ടിയത് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നു. 2024-ലെ തകരാറിന് ശേഷം 16th Avenue N.W. വിലുണ്ടായ ഈ രണ്ടാമത്തെ വലിയ വിള്ളൽ മോണ്ട്ഗോമറി, ബോണസ് മേഖലയിലെ കച്ചവടക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ചിലയിടങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന നിർദ്ദേശമുള്ളത് ഭക്ഷണശാലകളുടെയും സലൂണുകളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു.

അറ്റകുറ്റപ്പണികൾക്കായി റോഡുകൾ അടച്ചതോടെ ഉപഭോക്താക്കൾ കുറയുന്നതാണ് വ്യാപാരികളുടെ പ്രധാന ആശങ്ക. കനത്ത നഷ്ടം നേരിടുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ പ്രദേശത്തെ പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെ പരമാവധി പിന്തുണയ്ക്കണമെന്ന് മേയർ ജെറോമി ഫാർക്കസ് അഭ്യർത്ഥിച്ചു. മുമ്പ് ഇത്തരം സന്ദർഭങ്ങളിൽ സഹായം ലഭിക്കാത്തതിനാൽ ഇത്തവണ സിറ്റിയുടെ ഭാഗത്തുനിന്ന് സാമ്പത്തിക പാക്കേജുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. പൈപ്പ് ലൈൻ പൂർണ്ണമായി ശരിയാക്കാൻ ജനുവരി 13 വരെ സമയമെടുത്തേക്കുമെന്നാണ് നിലവിലെ സൂചന.
