Monday, May 4, 2026

ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് വിതരണം ജനുവരി 9 മുതൽ

ഓട്ടവ : പ്രവിശ്യാ നിവാസികൾക്ക് ആശ്വാസമായി പുതിയ ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് ജനുവരി 9 മുതൽ വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ മൂന്ന് ക്രെഡിറ്റുകൾ കൂടിച്ചേരുന്നതാണ് OTB.

പുതുവർഷത്തിൽ, 4 പേരടങ്ങുന്ന യോഗ്യരായ ഒൻ്റാരിയോ കുടുംബത്തിന് പരമാവധി3,230 ഡോളർ വരെ ലഭിക്കും. ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്മെൻ്റ് 371 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്മെൻ്റ് വിതരണം ചെയ്യാറുണ്ട്. ഇത് സാധാരണ ജൂലൈ മാസത്തിലാണ് വിതരണം ചെയ്യുക. ജനുവരി 9-ന് ശേഷം ഫെബ്രുവരി 10, മാർച്ച് 10, ഏപ്രിൽ 10, മെയ് 8, ജൂൺ 10, ജൂലൈ 10, ഓഗസ്റ്റ് 10, സെപ്റ്റംബർ 10, ഒക്ടോബർ 9, നവംബർ 10, ഡിസംബർ 10 എന്നീ തീയതികളിലായിരിക്കും ഇനി ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് വിതരണം ചെയ്യുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!