മൺട്രിയോൾ : ഒരു വർഷത്തിലേറെ നീണ്ട ചർച്ചയ്ക്ക് ശേഷം സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (STM) ആയി താൽക്കാലിക കരാറിലെത്തിയതായി 800 പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു. ഡിസംബർ 17 മുതൽ STM പ്രൊഫഷണലുകൾ ഓവർടൈം പണിമുടക്കിലായിരുന്നു. കരാറിലെത്തിയതോടെ പണിമുടക്ക് ഉടൻ അവസാനിക്കും.

അതേസമയം കരാറിന്‍റെ വിശദാംശങ്ങൾ യൂണിയൻ പുറത്തുവിട്ടിട്ടില്ല. കരാറിൽ വോട്ട് ചെയ്യാൻ യൂണിയൻ അംഗങ്ങൾക്ക് അവസരമൊരുക്കുന്നതിനായി എത്രയും വേഗം യോഗം ചേരുമെന്നും യൂണിയൻ അറിയിച്ചു. FTQ യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള Syndicat des employee(e)s professional(le)s et de bureau (SEPB) യുടെ ഒരു പ്രാദേശിക സംഘടനയാണ് STM പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന യൂണിയൻ. ഡിസംബർ 31നാണ് താൽക്കാലിക കരാറിലെത്തിയതെന്ന് SEPB പറഞ്ഞു.
