ടൊറന്റോ: കനേഡിയൻ ബാങ്കായ സിഐബിസിയിൽ (CIBC) സ്ട്രാറ്റജിക് അഡ്വൈസറായി ചുമതലയേറ്റ് അമേരിക്കയിലെ മുൻ കനേഡിയൻ അംബാസിഡർ ഡേവിഡ് മക്‌നോട്ടൺ. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്കയിൽ കാനഡയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ച അദ്ദേഹം വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകൾ (NAFTA) പുതുക്കി നിശ്ചയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. ആഗോള വ്യാപാരത്തിലും നയതന്ത്രത്തിലും അദ്ദേഹത്തിനുള്ള അറിവ് ബാങ്കിന്റെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് സിഐബിസി അധികൃതർ വ്യക്തമാക്കി.

നിലവിലെ സങ്കീർണ്ണമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളെ മെച്ചപ്പെട്ട രീതിയിൽ നേരിടാൻ മക്‌നോട്ടന്റെ സാന്നിധ്യം ബാങ്കിനെ സഹായിക്കുമെന്നാണ് നിരീക്ഷകരുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം വിക്ടർ ഡോഡിഗിന് ശേഷം ബാങ്കിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത CIBC ചീഫ് എക്സിക്യൂട്ടീവ് ഹാരി കൽഹാമിന്റെ കീഴിലുള്ള സുപ്രധാന നീക്കമാണിത്. നയതന്ത്രരംഗത്തെ വൈദഗ്ധ്യം ബാങ്കിങ് മേഖലയുടെ പുരോഗതിക്കായി ഉപയോഗിക്കുക എന്നതാണ് ഈ നിയമനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
