Sunday, March 22, 2026

സാമ്പത്തിക അനിശ്ചിതത്വം: ആൽബർട്ടയിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നു

എഡ്മിന്‍റൻ : ആൽബർട്ടയിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം നേരിയ തോതിൽ വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക് മുൻ മാസത്തേക്കാൾ 0.3% വർധിച്ച് 6.8 ശതമാനമായതായി ഡിസംബർ 2025 ലേബർ ഫോഴ്‌സ് സർവേ സൂചിപ്പിക്കുന്നു. ആൽബർട്ടയിലെ തൊഴിൽ വിപണിയിൽ ഡിസംബറിൽ 14,000 ജോലികൾ (0.5 ശതമാനം) കുറഞ്ഞു.

ആൽബർട്ട നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്

ഡിസംബറിൽ ആൽബർട്ടയിലെ നാല് വലിയ നഗരങ്ങളിൽ മൂന്നെണ്ണത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. കാനഡയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള റെഡ് ഡീറിൽ മാത്രമാണ് വർധന രേഖപ്പെടുത്തിയത്. റെഡ് ഡീറിൽ നവംബറിൽ 8.7% ആയിരുന്ന തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനമായി ഉയർന്നു. അതേസമയം കാൽഗറിയിലെ തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 7.3 ശതമാനമാത്തിൽ നിന്നും 0.5% ഇടിഞ്ഞ് 6.8 ശതമാനമായി. എഡ്മിന്‍റനിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 7.5 ശതമാനമായി കുറഞ്ഞു. മുൻ മാസം ഇത് 7.7 ശതമാനമായിരുന്നു. ലെത്ത്ബ്രിഡ്ജിലെ തൊഴിലില്ലായ്മ നിരക്ക് നവംബറിലെ എട്ട് ശതമാനത്തിൽ നിന്നും 7.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!