Wednesday, March 4, 2026

‘X ന് പണിമുടക്ക്’; ആ​ഗോളതലത്തിൽ സാങ്കേതിക തകരാർ, പരാതിയുമായി പതിനായിരങ്ങൾ

ഓട്ടവ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ചൊവ്വാഴ്ച രാവിലെ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ഉപയോക്താക്കളെ ഈ തകരാർ ബാധിച്ചതായി ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റായ Downdetector.com വ്യക്തമാക്കി. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ ശേഖരിച്ചാണ് Downdetector ഈ വിവരങ്ങൾ പുറത്തുവിട്ടത്.

പ്ലാറ്റ്‌ഫോമിലെ പ്രശ്നങ്ങളെക്കുറിച്ച് 11,137-ലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോഗിൻ ചെയ്യുന്നതിനും പോസ്റ്റുകൾ ലോഡ് ചെയ്യുന്നതിനും ഫീഡുകൾ റിഫ്രഷ് ചെയ്യുന്നതിനും ഉപയോക്താക്കൾ പ്രയാസം നേരിട്ടു. പ്രശ്നം രൂക്ഷമായതോടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപയോക്താക്കൾ തങ്ങളുടെ പ്രതിഷേധവും ആശങ്കയും പങ്കുവെച്ചു.

സംഭവത്തിൽ ഔദ്യോഗിക വിശദീകരണത്തിന് എക്സ് തയ്യാറായിട്ടില്ല. സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണമെന്താണെന്നോ എപ്പോഴത്തേക്ക് പരിഹരിക്കപ്പെടുമെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിൽ ഇടയ്ക്കിടെ ഇത്തരം സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുന്നത് ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!