Saturday, January 31, 2026

സാമ്പത്തികബന്ധം മെച്ചപ്പെടുത്താൻ കാനഡയും ചൈനയും; ബീജിങ്ങിൽ നിർണ്ണായക കരാർ ഒപ്പുവെച്ചു

ബീജിങ്ങ്: കാനഡയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർണ്ണായകമായ വിവിധവ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ചൈന സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനങ്ങൾ ഉണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദമായി നിലനിന്നിരുന്ന നയതന്ത്ര വിള്ളലുകൾ പരിഹരിക്കാനുള്ള ശക്തമായ ശ്രമമായിട്ടാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ഊർജിതമാക്കുന്നതിനായി ഒരു പുതിയ ‘റോഡ് മാപ്പ്’ (Economic and Trade Co-operation Road Map) തയ്യാറാക്കി. കൃഷി, ഊർജ്ജം, ഉപഭോക്തൃ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പരസ്പര നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് കരാർ വ്യക്തമാക്കുന്നു. എണ്ണ, ദ്രാവക പ്രകൃതിവാതകം (LNG) എന്നിവയുടെ കയറ്റുമതിയിൽ കാനഡ ചൈനയുടെ പ്രധാന പങ്കാളിയാകും. കൂടാതെ കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുനരുപയോഗ ഊർജ്ജ മേഖലയിലും സഹകരിക്കും. മൃഗങ്ങളുടെ ആരോഗ്യം, പെറ്റ് ഫുഡ് കയറ്റുമതി എന്നിവയിൽ നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കാൻ ധാരണയായി. കാനഡയിൽ നിന്നുള്ള കനോല ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖല ശക്തിപ്പെടുത്തും.

2026-ലെ ഫിഫ ലോകകപ്പ് പോലുള്ള വലിയ പരിപാടികൾ ലക്ഷ്യം വെച്ച് സംയുക്ത പ്രചാരണങ്ങൾ നടത്തും. ആധുനികമായ തടി നിർമ്മാണ രീതികൾ ചൈനയിലെ ഹരിത കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനായി ബ്രിട്ടീഷ് കൊളംബിയയും ചൈനയും തമ്മിലും പ്രത്യേക കരാറിൽ ഒപ്പുവെച്ചു. പല മേഖലകളിലും ധാരണയായെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ തീരുവയുമായി ബന്ധപ്പെട്ട തർക്കം പൂർണ്ണമായും പരിഹരിച്ചിട്ടില്ല. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ തീരുവ പിൻവലിച്ചാൽ മാത്രമേ കനോല ഉത്‌പന്നങ്ങൾക്ക്‌ മേൽ തങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കൂ എന്ന നിലപാടിലാണ് ചൈന. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ വരും മാസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!