Saturday, January 31, 2026

ബാക്ക്‌ലോഗ് തീർക്കാൻ കാനഡ; ഈ വർഷം പുതിയ PGP അപേക്ഷകൾ സ്വീകരിക്കില്ല

ഓട്ടവ : പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാമിൽ (PGP) പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC).‌ പുതിയ സ്പോൺസർഷിപ്പ് അപേക്ഷകൾക്കും പെർമനന്റ് റെസിഡൻസി അപേക്ഷകൾക്കും ഇത് ബാധകമാകും. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മിനിസ്റ്റീരിയൽ ഇൻസ്ട്രക്ഷൻസ് (MI89) പ്രകാരമാണ് തീരുമാനം.

2025-ൽ സമർപ്പിച്ച അപേക്ഷകളിൽ നിന്ന് പരമാവധി 10,000 കംപ്ലീറ്റ് അപേക്ഷകൾ മാത്രമേ ഈ വർഷം പ്രോസസ് ചെയ്യുകയുള്ളൂ. നിലവിലുള്ള ബാക്ക്ലോഗ് ക്ലിയർ ചെയ്യുന്നതിനായാണ് ഈ നടപടി. പുതിയ ഇൻടേക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് IRCC വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കാനഡയിലെ പൗരന്മാരും പെർമനന്റ് റെസിഡന്റ്സും പേരന്‍റസിനെയും ഗ്രാൻഡ് പേരന്‍റസിനെയും പെർമനന്റ് റെസിഡന്റായി കൊണ്ടുവരാൻ ഈ പ്രോഗ്രാം പ്രധാന മാർഗമായിരുന്നു. എന്നാൽ 2026-ൽ ഇത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത് പല കുടുംബങ്ങളെയും നിരാശപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, PGP അടച്ചിട്ടതിനാൽ, പേരന്‍റസിനെയും ഗ്രാൻഡ് പേരന്‍റസിനെയും കാനഡയിലേക്ക് കൊണ്ടുവരാൻ സൂപ്പർ വീസയാണ് പ്രധാന ഇതരമാർഗം. ഇതുവഴി അവർക്ക് ഒരു തവണയ്ക്ക് അഞ്ച് വർഷം വരെ കാനഡയിൽ താമസിക്കാം. കൂടാതെ വീസ പുതുക്കാവുന്നതുമാണ്. എന്നാൽ ഇത് പെർമനന്റ് റെസിഡൻസി നൽകുന്നില്ല.

ബാക്ക്ലോഗ് പൂർണമായി ക്ലിയർ ആകുന്നതുവരെ PGP പുനരാരംഭിക്കില്ലെന്ന് ഇമിഗ്രേഷൻ വിദഗ്ധർ പറയുന്നു. കാനഡയിലെ ഇന്ത്യൻ, മറ്റ് ഏഷ്യൻ കമ്മ്യൂണിറ്റികളെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ വിവരങ്ങൾക്ക് IRCC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!