Monday, February 16, 2026

അതിശൈത്യം: അമേരിക്കയില്‍ മരണം മൂന്ന്; 10 ലക്ഷത്തിലധികം പേര്‍ ഇരുട്ടില്‍

ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിക്കുന്ന അതിശക്തമായ ശൈത്യതരംഗത്തിലും മഞ്ഞുവീഴ്ചയിലും ഇതുവരെ പത്ത് മരണങ്ങള്‍ സ്ഥിരീകരിച്ചു. ലൂസിയാനയില്‍ രണ്ട് പേരും ടെക്‌സസില്‍ മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ അഞ്ച് പേരെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും ഇവ ശൈത്യതരംഗവുമായി നേരിട്ട് ബന്ധമുള്ളതാണോ എന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്. കടുത്ത തണുപ്പ് മൂലമുണ്ടാകുന്ന ‘ഹൈപ്പോതെര്‍മിയ’ ആണ് മരണങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതിശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ ഏകദേശം 10 ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. ടെന്നസി, മിസിസിപ്പി, ലൂസിയാന സംസ്ഥാനങ്ങളിലാണ് വൈദ്യുതി തടസ്സം ജനങ്ങളെ കൂടുതല്‍ വലയ്ക്കുന്നത്. തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ താപന സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

ഞായറാഴ്ച മാത്രം രാജ്യവ്യാപകമായി 12,000-ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ, റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്; പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!