കാൽഗറി : ആൽബർട്ടയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി തുടരുന്നു. കാൽഗറിയിൽ അടക്കമുളള നഗരങ്ങളിൽ ചികിത്സയ്ക്കായി രോഗികൾ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ. പ്രമേഹരോഗിയായ സ്ത്രീക്ക് ചികിത്സയ്ക്കായി ഏഴ് മണിക്കൂറോളമാണ് കാത്തിരിക്കേണ്ടി വന്നത്. രോഗിയുടെ ഇൻസുലിൻ പമ്പ് പ്രവർത്തനരഹിതമായതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നു. റോക്കിവ്യൂ ജനറൽ ആശുപത്രിയിലെത്തിയ ഇവർ സഹായം അഭ്യർത്ഥിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് ചികിത്സ ലഭിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്.

ആൽബർട്ടയിലെ ആശുപത്രികളിലെ തിരക്ക് കാരണം ഉണ്ടാകുന്ന പ്രതിസന്ധിയുടെ ചിത്രമാണ് ഇത്തരം സംഭവങ്ങളെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം, കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പുതിയ പദ്ധതികളും കൂടുതൽ കിടക്കകളും അനുവദിക്കുമെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
