പി പി ചെറിയാൻ
ടെക്സസ് : ടെക്സസിൽ അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. ഇതോടെ പ്രദേശത്ത് ശൈത്യതരംഗം ആരംഭിച്ചതിന് ശേഷം മരണസംഖ്യ 42 ആയി ഉയർന്നു. കുളത്തിന് മുകളിൽ ഐസ് കട്ടപിടിച്ചത് ശ്രദ്ധിക്കാതെ അതിലൂടെ നടക്കാൻ ശ്രമിക്കവെ ഐസ് പാളി തകരുകയും സഹോദരങ്ങൾ വെള്ളത്തിൽ വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഐസ് മൂടിക്കിടക്കുന്ന ജലാശയങ്ങൾക്കും കുളങ്ങൾക്കും അരികിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതും ഗതാഗതം തടസ്സപ്പെട്ടതും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
