മൺട്രിയോൾ: വെള്ളിയാഴ്ച താപനില മൈനസ് 22 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ അതിശൈത്യത്തിന്റെ പിടിയിലായി മൺട്രിയോൾ നിവാസികൾ. പകൽ സമയത്ത് പരമാവധി താപനില മൈനസ് 14 ഡിഗ്രിയും രാത്രിയിൽ കുറഞ്ഞ താപനില മൈനസ് 16 ഡിഗ്രിയുമായിരിക്കും. പകൽ സമയത്ത് നേരിയ മഞ്ഞുവീഴ്ചയ്ക്കും 30 ശതമാനം സാധ്യതയുണ്ട്. ശനിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പകൽ മൈനസ് 11 ഡിഗ്രിയും രാത്രി മൈനസ് 18 ഡിഗ്രിയുമായിരിക്കും താപനിലയെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഞായറാഴ്ചയോടെ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാം.

അതേസമയം, അതിശൈത്യത്തോടൊപ്പം വൈദ്യുതി തടസ്സവും കെബെക്കിന്റെ വിവിധ ഭാഗങ്ങളെ വലച്ചു. ലോംഗ്യുവിൽ മാത്രം 8,976 സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയതായി ഹൈഡ്രോ-കെബെക്ക് അറിയിച്ചു. പ്രവിശ്യയിലാകെ ഏകദേശം 9,793 ഇടങ്ങളെ വൈദ്യുതി തടസ്സം ബാധിച്ചിട്ടുണ്ട്.
