Friday, February 13, 2026

കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരിവിപണി; സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു

മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ചാഞ്ചാട്ടം. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 1,600 പോയിന്റും നിഫ്റ്റി 500 പോയിന്റും ഇടിഞ്ഞെങ്കിലും ധനമന്ത്രിയുടെ പ്രസംഗം അവസാനിച്ചതോടെ വിപണി നഷ്ടം പകുതിയോളം തിരിച്ചുപിടിച്ചു. ഒമ്പതാമത് ബജറ്റ് അവതരണം പ്രമാണിച്ച് ഞായറാഴ്ച ഓഹരി വിപണികളില്‍ പ്രത്യേക വ്യാപാര സെഷന്‍ നടത്തിയിരുന്നു. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും ബൈബാക്ക് നികുതി വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് വ്യാപാരത്തിനിടെ വിപണിയെ തളര്‍ത്തിയത്.

കഴിഞ്ഞ ബജറ്റിന് ശേഷം വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും കോര്‍പ്പറേറ്റ് ലാഭവിഹിതത്തിലെ കുറവും നിമിത്തം നിഫ്റ്റി 50 സൂചിക 7.8 ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടര്‍ന്ന് സ്വര്‍ണം, വെള്ളി വിലകള്‍ ആറ് ശതമാനത്തോളം ഇടിഞ്ഞു.

നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ച 7.4 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2026-27) ഇത് 6.8 ശതമാനം മുതല്‍ 7.2 ശതമാനം വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനിടയിലും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രഖ്യാപനങ്ങള്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!