Thursday, November 26, 2026

യൂണിയന്‍ ബഡ്ജറ്റ് 2026: വികസന പദ്ധതികളൊന്നുമില്ല; കേന്ദ്രബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ നിരാശ

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിന് സമ്പൂര്‍ണ നിരാശ. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്. കൂടാതെ കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയുമാണ് കേരളത്തിന് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും ഇത്തവണ കേരളത്തിന് ലഭിച്ചില്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു.

കേന്ദ്രബജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയും വിവേചനവും മന്ത്രി പി.രാജീവ് പ്രതികരിച്ചു. അര്‍ഹമായ നികുതി വിഹിതവും നല്‍കിയില്ല . അതിവേഗ റെയില്‍, എയിംസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അനുവദിച്ചില്ല . കിനാലൂരില്‍ എയിംസിന് സ്ഥലം അടക്കം ഏറ്റെടുത്തെങ്കിലും അനുവദിച്ചിട്ടില്ല. പ്രഖ്യാപിച്ച ധാതു ഇടനാഴി കേരളത്തിന്റെ ധാതു പുറത്തേക്കു കൊണ്ടുപോകാനാണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാം:

  1. ഒഡീഷ, കേരള, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ റെയര്‍ എര്‍ത്ത് മൈനിങിനായി പ്രത്യേക ഇടനാഴി പദ്ധതി.
  2. ചെറുകിട വ്യാപാര മേഖലയ്ക്ക് 10000 കോടി. മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും
  3. 7 അതിവേഗ റെയില്‍വ കോറിഡോറുകള്‍. മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ചെന്നൈ, ഹൈദരാബാദ് – ബാംഗ്ലൂര്‍, ചെന്നൈ – ബാംഗ്ലൂര്‍, ദില്ലി – വാരണാസി, വാരണാസി – സിലിഗുരി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കും. കേരളത്തിന് അതിവേഗ റെയില്‍ പ്രഖ്യാപനം ഇല്ല.
  4. കടലാമ ആമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി.
  5. വനിതാ സംരംഭരകരെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍. ഷീ മാര്‍ട്ട് പദ്ധതി ആരംഭിക്കും.
  6. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സ്ഥാപിക്കും.
  7. കടലാമ ആമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി.
  8. സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപയുടെ ഗ്രാന്‍ഡ്
    വാഹനാപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുകയെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി.
  9. സംസ്ഥാനങ്ങള്‍ക്ക് പതിനാറാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ച 41 ശതമാനം നികുതി വിഹിതം. 50 ശതമാനം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.
  10. 2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി നിയമം നടപ്പാക്കും.
  11. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി.
  12. വരുമാനത്തെ കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ 100% പിഴ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തുള്ള ആസ്തി വെളിപ്പെടുത്താന്‍ 6 മാസം സമയം.
  13. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് രണ്ട് ശതമാനമാക്കി.
  14. ക്യാന്‍സര്‍ മരുന്നുകളുടെ വില കുറയും. 17 ക്യാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.
  15. വ്യക്തിഗത ആവശ്യത്തിനുള്ള വിദേശ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു

updating…

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!