കാൽഗറി : നഗരത്തിലെ ജനസംഖ്യ കുതിച്ചുയരുന്നതിനൊപ്പം തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ കാൽഗറിയിലെ ഭവനനിർമ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. തുടർച്ചയായ രണ്ടാം വർഷവും ആൽബർട്ടയിൽ ഭവന നിർമ്മാണത്തിൽ പുതിയ റെക്കോർഡുകൾ മറികടക്കുമ്പോൾ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കാൽഗറിയിലെ ഭവന നിർമ്മാണ സ്ഥലങ്ങളെല്ലാം സജീവമാണെങ്കിലും പല കമ്പനികൾക്കും വിദഗ്ദ്ധരായ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാക്കുന്നു.

ഭവന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ പ്രധാനമന്ത്രി മാർക്ക് കാർണി പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും വിദഗ്ദ്ധരായ തൊഴിലാളികളുടെ അഭാവം ഈ പദ്ധതിക്ക് വലിയൊരു വെല്ലുവിളിയാണ്. വൈദഗ്ധ്യമുള്ള ആളുകളുടെ അഭാവം ആൽബർട്ടയിലെ ഭവന നിർമ്മാണ മേഖലയെ സ്തംഭിപ്പിച്ചേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
