ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെയും അതിശൈത്യ കാലാവസ്ഥ തുടരുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഹാമിൽട്ടൺ, ലണ്ടൻ ഒൻ്റാരിയോ, വുഡ്സ്റ്റോക്ക്, ബ്രാന്റ്ഫോർഡ് എന്നിവയുൾപ്പെടെ തെക്കൻ ഒൻ്റാരിയോയിൽ തിങ്കളാഴ്ച രാവിലെ മൈനസ് 30 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. അതേസമയം ഗ്രേറ്റർ ടൊറൻ്റോ മേഖലയെ ഈ മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ മൈനസ് 16 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

അതിശൈത്യകാലാവസ്ഥ കൊച്ചുകുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പുറത്ത് ജോലി ചെയ്യുന്നവരോ വ്യായാമം ചെയ്യുന്നവരോ എന്നിവർക്ക് അതുഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ശ്വാസതടസ്സം, നെഞ്ചുവേദന, പേശി വേദന, നീർവീക്കം, മരവിപ്പ്, വിരലുകളിലും കാൽവിരലുകളിലും നിറം മാറ്റം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുമായി ബന്ധപ്പെടണമെന്നും ഏജൻസി നിർദ്ദേശിച്ചു.
