Tuesday, March 24, 2026

യു.കെ. സന്ദർശിക്കണോ ‘ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ’ നിർബന്ധം

ഓട്ടവ : ടൂറിസം, ബിസിനസ്സ് അല്ലെങ്കിൽ ഹ്രസ്വകാല താമസത്തിനായി (6 മാസം വരെ) യുകെ സന്ദർശിക്കാൻ ഒരുങ്ങുന്ന കനേഡിയൻ പൗരന്മാർ നിർബന്ധമായും ‘ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ’ (ETA) നേടിയിരിക്കണം. ഫെബ്രുവരി 25 മുതൽ യാത്രയ്ക്ക് മുമ്പായി നിർബന്ധമായും ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന് അപേക്ഷിച്ചിരിക്കണം. അതിർത്തി സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ETA സംവിധാനം ഏർപ്പെടുത്തുന്നതെന്ന് യു.കെ. സർക്കാർ വ്യക്തമാക്കി. 10 പൗണ്ട് (ഏകദേശം 29.80 കനേഡിയൻ ഡോളർ) ആണ് നിലവിൽ ഇതിനുള്ള ഫീസ്. രണ്ട് വർഷത്തെ കാലാവധിയുണ്ടാകും. അതേസമയം നിലവിൽ യു.കെ.യിൽ താമസിക്കാനോ ജോലിക്കോ പഠനത്തിനോ വീസയുള്ള കാനഡക്കാർക്ക് ഇ.ടി.എ ആവശ്യമില്ല.

അപേക്ഷകർ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവ നൽകുകയും സുരക്ഷാ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വേണം. യു.കെ. ഇ.ടി.എ (U.K. ETA) ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മിക്കവർക്കും മിനിറ്റുകൾക്കുള്ളിൽ തന്നെ അനുമതി ലഭിക്കുമെങ്കിലും, കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസം മുമ്പെങ്കിലും അപേക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!