Thursday, February 26, 2026

ഗോ ട്രെയിൻ പാളം തെറ്റൽ: ചൊവ്വാഴ്ചയും യാത്ര തടസ്സം തുടരുമെന്ന് മെട്രോലിങ്ക്സ്

ടൊറൻ്റോ : തിങ്കളാഴ്ച രാവിലെ യൂണിയൻ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ചൊവ്വാഴ്ചയും നെറ്റ്‌വർക്കിലുടനീളം GO ട്രാൻസിറ്റ് സർവീസ് വൈകുമെന്ന് മെട്രോലിങ്ക്സ് അറിയിച്ചു. പാളം തെറ്റിയ ട്രെയിൻ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മെട്രോലിങ്ക്സ് വക്താവ് ലിൻഡ്സെ മില്ലർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അവർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 8:15-ഓടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് യൂണിയൻ സ്റ്റേഷനിലേക്കുള്ള എല്ലാ ട്രെയിൻ ലൈനുകളെയും ബാധിക്കുകയും നിരവധി സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ ലൈനുകളിൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ലേക്‌ഷോർ ഈസ്റ്റ്, ലേക്‌ഷോർ വെസ്റ്റ്, കിച്ചനർ ലൈനുകളിൽ തിരക്കുള്ള സമയങ്ങളിൽ 15 മുതൽ 30 മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളിൽ 60 മിനിറ്റ് ഇടവേളകളിലും ട്രെയിനുകൾ ഓടും. മിൽട്ടൺ, സ്റ്റൗവിൽ, ബാരി ലൈനുകളിൽ 30 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പിയേഴ്സൺ വിമാനത്താവളത്തിലേക്കുള്ള യു.പി എക്സ്പ്രസ് (UP Express) 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ് നടത്തുക. അതേസമയം യാത്രക്കാർ സ്റ്റേഷനിലെ അറിയിപ്പുകളും വെബ്സൈറ്റിലെ തത്സമയ വിവരങ്ങളും ശ്രദ്ധിക്കണമെന്ന് മെട്രോലിങ്ക്സ് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!