Wednesday, February 4, 2026

പരിസ്ഥിതി നിയമങ്ങളിൽ വ്യക്തതയില്ല; സ്മെൽട്ടർ പദ്ധതിയിൽ നിന്ന് ഗ്ലെൻകോർ കാനഡ പിന്നോട്ട്

മൺട്രിയോൾ: ഹോൺ സ്മെൽട്ടറിലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള 30 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി താൽക്കാലികമായി നിർത്തിവെച്ച് ഗ്ലെൻകോർ കാനഡ (Glencore Canada). 2027 മാർച്ചോടെ പ്രാബല്യത്തിൽ വരുന്ന പ്രവിശ്യാ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാൻ ഈ നിക്ഷേപം അത്യാവശ്യമായിരുന്നു. നിക്ഷേപവുമായി മുന്നോട്ട് പോകുന്നതിന് മുൻപായി പരിസ്ഥിതിപരമായ ബാധ്യതകളിൽ പ്രവിശ്യാ സർക്കാരിൽ നിന്ന് നയപരമായ വ്യക്തത കമ്പനി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സർക്കാരുമായി ദീർഘകാലമായി ചർച്ചകൾ നടത്തിയെങ്കിലും നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ നിലവിൽ ലഭ്യമല്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഈ സ്തംഭനാവസ്ഥ പ്ലാന്റിന്റെ ഭാവിയെയും മൺട്രിയോളിലെ റിഫൈനറിയെയും ആശങ്കയിലാക്കുന്നുണ്ട്. കരാറിലെത്താനുള്ള കാലതാമസം സ്മെൽട്ടറിനെയും റിഫൈനറിയെയും ദുർബലപ്പെടുത്തുമെന്ന് 400-ഓളം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്സ് യൂണിയൻ മുന്നറിയിപ്പ് നൽകി.

മലിനീകരണത്തിന്റെ ഭാഗമായി പുറംതള്ളുന്ന ആഴ്സനിക് ഗ്യാസിനെ ചൊല്ലി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ സ്മെൽട്ടർ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടുന്നുണ്ട്. അതേസമയം, തൊഴിൽ സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതിയെ പരിരക്ഷിക്കുക എന്ന ഇരട്ട ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് കെബെക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരുമായുള്ള ചർച്ചകൾ തുടരാൻ തന്നെയാണ് സാധ്യത.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!