Sunday, February 15, 2026

സ്കാർബ്റോ ടിം ഹോർട്ടൺസിൽ വെടിവെപ്പ്: വിദ്യാർത്ഥി കൊല്ലപ്പെട്ടു

ടൊറൻ്റോ : സ്കാർബ്റോയിലെ ടിം ഹോർട്ടൺസിലുണ്ടായ വെടിവെപ്പിൽ 16 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ലോറൻസ് അവന്യൂ ഈസ്റ്റിലെ ബെല്ലാമി റോഡ് നോർത്തിലാണ് സംഭവം. ടൊറൻ്റോയിലുള്ള സെക്കൻഡറി സ്കൂളായ അജിൻകോർട്ട് കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി കിയാൻ സാം ആണ് കൊല്ലപ്പെട്ടത്.

വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ കിയാൻ സാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ടിം ഹോർട്ടൺസ് സ്റ്റാഫ് അംഗങ്ങൾക്കോ ​​അവിടെയുണ്ടായിരുന്ന ഉപഭോക്താക്കൾക്കോ വെടിവെപ്പിൽ പരിക്കേറ്റിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!