ടൊറന്റോ: ഗ്വൽഫിന് സമീപം ഹൈവേ 401 ഈസ്റ്റ്‌ബൗണ്ടിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി 9:30-ഓടെയാണ് അപകടം നടന്നത്. ഇതിനെ തുടർന്ന് ടൊറന്റോ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മോറിസ്റ്റണിലെ ഹൈവേ 6 / ബ്രോക്ക് റോഡിന് സമീപമാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് എമർജൻസി വിഭാഗം എത്തിച്ചേർന്നിട്ടുണ്ടെന്നും പരുക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

അപകടത്തെത്തുടർന്ന് കേംബ്രിഡ്ജിന് കിഴക്ക് ഭാഗത്തുള്ള ഈസ്റ്റ്‌ബൗണ്ട് പാതകൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ടൊറന്റോ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ നിലവിൽ ഈ വഴി ഒഴിവാക്കി മറ്റ് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
