ടൊറൻ്റോ : സ്കാർബ്റോയിൽ നിന്നും കാണാതായ 12 വയസ്സുള്ള കുട്ടിയെ സുരക്ഷിതനായി കണ്ടെത്തിയതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഫാർമസി, ഡാൻഫോർത്ത് അവന്യൂസ് മേഖലയിൽ നിന്നാണ് കുട്ടിയെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:40 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്.

അതേസമയം കുട്ടിയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വിക്ടോറിയ പാർക്ക്-സ്റ്റീൽസ് അവന്യൂവിൽ കുട്ടി ഉണ്ടായിരുന്നതായി മാതാപിതാക്കൾ പറയുന്നു. കുട്ടി കുടുംബത്തോടൊപ്പം വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച പ്രദേശത്തെ ഒരു സ്കൂളിൽ പൊലീസ് കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു.
