Saturday, February 14, 2026

ബി സി ഇൻ്റീരിയറിൽ ഹെലികോപ്റ്റർ അപകടം: 2 പേരെ രക്ഷപ്പെടുത്തി

വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയ ഇൻ്റീരിയറിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ നെൽസണിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ മൗണ്ട് കുബിനിനടുത്താണ് അപകടമുണ്ടായതെന്ന് കനേഡിയൻ വ്യോമസേന അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ രണ്ടു പേരിൽ ഒരാളെ കെലോവ്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ രോഗിയെ നെൽസൺ വിമാനത്താവളത്തിൽ എത്തിച്ച് ബിസി എമർജൻസി ഹെൽത്ത് സർവീസസിന് കൈമാറി. ഇവരുടെ നിലവിലെ അവസ്ഥ വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വ്യോമസേനയുടെ 19 വിങ് കോമോക്സിൽ നിന്നുള്ള ആർ‌സി‌എ‌എഫ് ക്രൂവിനൊപ്പം സിഎച്ച് -149 കോർമോറൻ്റ് ഹെലികോപ്റ്ററും സിസി -295 കിംഗ്ഫിഷർ വിമാനവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ദുരന്തസ്ഥലത്തെ മേഘാവൃതമായ കാലാവസ്ഥ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതായി 19 വിങ് കോമോക്സ് വക്താവ് ലെഫ്റ്റനൻ്റ് കെയ്ൽ കൊഡാമ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!