വൻകൂവർ : കാനഡയിൽ സ്ഥിരതാമസത്തിന് (PR) ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്കും സംരംഭകർക്കും ഇൻവിറ്റേഷൻ നൽകി ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (ബിസി പിഎൻപി) ഫെബ്രുവരി 10, 11 തീയതികളിലായി നടന്ന നറുക്കെടുപ്പിൽ, പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന 474 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.

ഫെബ്രുവരി 10-ന് നടന്ന ഓൻ്റർപ്രണർ ഇമിഗ്രേഷൻ (Entrepreneur Immigration) ഡ്രോയിലെ ബേസ് സ്ട്രീമിൽ 13 പേർക്കും റീജനൽ സ്ട്രീമിൽ 5-ൽ താഴെ പേർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്. തുടർന്ന് ഫെബ്രുവരി 11-ന് നടന്ന നറുക്കെടുപ്പിൽ 460 വിദഗ്ധ തൊഴിലാളികൾക്കും ഇൻവിറ്റേഷൻ നൽകി.
