എഡ്മിന്‍റൻ : നഗരത്തിൽ വീടിന് തീപിടിച്ച് നാല് പേർക്ക് പരുക്കേറ്റതായി എഡ്മിന്‍റൻ ഫയർ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ 110 അവന്യൂവിലെ 83 സ്ട്രീറ്റിലുമുള്ള മൂന്ന് നിലകളുള്ള വീടിനാണ് തീപിടിച്ചത്.

തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ നാല് മുതിർന്നവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) അറിയിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
