Saturday, February 14, 2026

ഐഇസി വർക്കിങ് ഹോളിഡേ വീസ ഡ്രോ: 30,972 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓട്ടവ : ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (ഐഇസി) പ്രോഗ്രാം നറുക്കെടുപ്പ് ആരംഭിച്ച് കാനഡ. വർക്കിങ് ഹോളിഡേ വീസ, യങ് പ്രൊഫഷണലുകൾ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ പ്രോഗ്രാം. ഫെബ്രുവരി 13 വരെ ആകെയുള്ള 45,648 വർക്കിങ് ഹോളിഡേ വീസ ക്വാട്ടയിൽ നിന്ന് 30,972 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

വിദേശ യുവതീയുവാക്കൾക്ക്, ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റ് (എൽഎംഐഎ) ആവശ്യമില്ലാതെയും മുൻകൂട്ടി ക്രമീകരിച്ച ജോലി ഓഫർ ആവശ്യമില്ലാതെയും കാനഡയിൽ നിയമപരമായി ജോലി ചെയ്യാനുള്ള ഏറ്റവും വേഗമേറിയ മാർഗമാണ് വർക്കിങ് ഹോളിഡേ വർക്ക് പെർമിറ്റ്. ഈ സ്ട്രീമിന് കീഴിൽ ഉദ്യോഗാർത്ഥികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കും. കാനഡയിലെ ഭൂരിഭാഗം തൊഴിൽദാതാക്കൾക്കായി രണ്ട് വർഷം വരെ ജോലി ചെയ്യാൻ ഉദ്യോഗാർത്ഥികളെ അനുവദിക്കുന്ന ഓപ്പൺ വർക്ക് പെർമിറ്റുകളാണ് ഇവ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!