വിനിപെഗ് : ഫെബ്രുവരിയിലെ ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ കാനഡയിലും വിദേശത്തുമുള്ള വിദഗ്ധ തൊഴിലാളികൾക്ക് മാനിറ്റോബ ഇമിഗ്രേഷൻ വകുപ്പ് ഇൻവിറ്റേഷൻ നൽകി. ഫെബ്രുവരി 12-ന് നടന്ന നറുക്കെടുപ്പിൽ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലെ (MPNP) സ്കിൽഡ് വർക്കേഴ്സ് ഇൻ മാനിറ്റോബ, ഓവർസീസ് സ്കിൽഡ് വർക്കർ എന്നീ രണ്ട് പാത്ത്വേകളിലൂടെ 29 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

പ്രവിശ്യയിൽ നിലവിൽ ജോലി ചെയ്യുന്ന, ശക്തമായ ബന്ധമുള്ളവർക്ക് സ്ഥിരതാമസത്തിന് അവസരം നൽകുന്ന പാത്ത്വേയാണ് സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ പ്രോഗ്രാം. സാധുവായ വർക്ക് പെർമിറ്റുള്ളവർ, പ്രവിശ്യയിലെ ഒരു തൊഴിലുടമയിൽ നിന്ന് ലഭിച്ച ഫുൾ ടൈം ജോലി വാഗ്ദാനം ഉള്ളവർ, ഒരേ സ്ഥാപനത്തിൽ ആറ് മാസമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവർ എന്നിവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം വഴി MPNP-യിലേക്ക് ഒരു കാൻഡിഡേറ്റ് പ്രൊഫൈൽ സമർപ്പിക്കുകയും വേണം.
