Monday, February 16, 2026

എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്; നൈനാർ നാഗേന്ദ്രനെതിരെ നടി തൃഷ

ചെന്നൈ : തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിക്കുന്നതിനിടെ, വിജയ് രാഷ്ട്രീയത്തിൽ വരണമെങ്കിൽ ആദ്യം “തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം” എന്നായിരുന്നു നാഗേന്ദ്രന്റെ വിവാദ പരാമർശം. ഉന്നത പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായ വാക്കുകൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും അനാദരവിനെതിരെ എപ്പോഴും ശബ്ദമുയർത്തുമെന്നും തൃഷ തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ലെന്നും രാഷ്ട്രീയത്തിൽ എന്നും നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തന്റെ വ്യക്തിജീവിതത്തെ അനാവശ്യമായി രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തൊഴിലിലൂടെ മാത്രം അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടിയായ ടിവികെ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള രാഷ്ട്രീയ തർക്കങ്ങളാണ് ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!