Tuesday, February 17, 2026

ശീതക്കാറ്റ്; ഈസ്റ്റേൺ ന്യൂഫിൻലൻഡിൽ അതീവ ജാഗ്രതാ നിർദ്ദേശം

സെ​ന്റ് ജോൺസ് : അതിശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈസ്റ്റേൺ ന്യൂഫിൻലൻഡിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന കൊടുങ്കാറ്റ് സെന്റ് ജോൺസ്, നോർത്തേൺ അവലോൺ മേഖലകളെ ബാധിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച രാത്രി വരെ നീണ്ടുനിൽക്കുമെന്ന് കരുതുന്ന ശീതക്കാറ്റിൽ 25 മുതൽ 50 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റ് ഗതാഗതത്തെയും ജനജീവിതത്തെയും സാരമായി ബാധിക്കുമെന്നതിനാൽ സെന്റ് ജോൺസ് മേഖലയിൽ ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചു.

അവലോണിന്റെ തെക്കൻ ഭാഗങ്ങളിലും ക്ലാരൻവിൽ, ബോണവിസ്റ്റ തുടങ്ങിയ ഇടങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകും. തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ റോബ് കരോൾ അറിയിച്ചു. വരാനിരിക്കുന്ന ശനിയാഴ്ച വരെ മഞ്ഞുവീഴ്ചയും മഞ്ഞു കലർന്ന ചാറ്റൽ മഴയും തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദ്വീപിന്റെ മധ്യഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ മേഖലകളിലും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!