ടൊറൻ്റോ : ബുധനാഴ്ച ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയുടെ ചില ഭാഗങ്ങളിലും അതിശൈത്യ കാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. അഞ്ച് മുതൽ 10 മില്ലിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ചൊവ്വാഴ്ചയിലെ കാലാവസ്ഥ പ്രധാനമായും മേഘാവൃതമായിരിക്കും. ശീതകാല കൊടുങ്കാറ്റിന് മുമ്പ് താപനില 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

ഉച്ചകഴിഞ്ഞ് ടൊറൻ്റോയിൽ മഞ്ഞുവീഴ്ച ആരംഭിക്കും. എന്നാൽ, നഗരത്തിന്റെ വടക്കൻ മേഖലയിൽ മഞ്ഞുവീഴ്ച കൂടുതൽ ശക്തമാകുമെന്നും പ്രവചിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ശക്തമായ കിഴക്കൻ കാറ്റ് വീശുന്നതോടെ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ ദൃശ്യപരത മോശമായിരിക്കും. ഇത് യാത്ര ദുഷ്കരമാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
