Thursday, February 19, 2026

ഒളിംപിക്സ് ആവേശത്തിൽ ഒന്റാരിയോ; സ്കൂൾ സമയത്തെ ടീം കാനഡ മത്സരങ്ങൾ കാണാൻ വിദ്യാർത്ഥികൾക്ക് അവസരം

ടൊറൻ്റോ : ഒന്റാരിയോയിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ സമയങ്ങളിൽ നടക്കുന്ന ടീം കാനഡയുടെ ഹോക്കി മത്സരങ്ങൾ തത്സമയം കാണാൻ അവസരമൊരുക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ്. ബുധനാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മത്സരങ്ങളുടെ ആവേശം എല്ലാവരിലും എത്തിക്കുന്നതിനായി, സ്കൂൾ സമയങ്ങളിൽ നടക്കുന്ന ടീം കാനഡയുടെ മത്സരങ്ങൾ കാണാൻ എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് നിർദ്ദേശം നൽകിയതായി ഫോർഡ് പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന കാനഡയും അമേരിക്കയും തമ്മിലുള്ള വനിതാ വിഭാഗം ഐസ് ഹോക്കി ഫൈനൽ മത്സരം മുതലാണ് ഇത് നടപ്പിലാക്കുക. ടീം കാനഡ ഒളിംപിക്സ് സ്വർണം നേടുന്നത് കാണാൻ എല്ലാവർക്കും ഒത്തുചേരാമെന്നും അദ്ദേഹം പറഞ്ഞു.

മത്സരങ്ങൾ എങ്ങനെ പ്രദർശിപ്പിക്കണം എന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഓരോ സ്കൂളുകൾക്കും സ്വതന്ത്രമായി എടുക്കാമെന്ന് പ്രീമിയർ ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2026 മിലാനോ കോർട്ടിന വിന്റർ ഗെയിംസിൽ തങ്ങളുടെ അഞ്ചാം ഒളിംപിക്സ് സ്വർണം ലക്ഷ്യമിട്ടാണ് കാനഡയുടെ വനിതാ ടീം ഇറങ്ങുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!