Thursday, February 19, 2026

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.ബാബു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ മന്ത്രിയും എറാണാകുളം തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ ബാബു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തരമൊരു തീരുമാനമെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായ കെ. ബാബു 1991 മുതല്‍ തുടര്‍ച്ചയായി 25 വര്‍ഷം തൃപ്പൂണിത്തുറയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016-ല്‍ സി.പി.എമ്മിലെ എം. സ്വരാജിനോട് പരാജയപ്പെട്ടെങ്കിലും, 2021-ല്‍ നടന്ന ശക്തമായ പോരാട്ടത്തില്‍ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിച്ചുകൊണ്ട് അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കെ. ബാബുവിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം. സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചു എന്നാരോപിച്ച് ബാബുവിന്റെ വിജയം റദ്ദാക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം. എന്നാല്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ബാബുവിന്റെ വിജയം ശരിവെക്കുകയും ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!