Friday, February 20, 2026

‘പീസ് ബോര്‍ഡ് യുഎന്നിനെക്കാള്‍ വലിയ വേദിയായി മാറും’: ട്രംപ്

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയെക്കാള്‍ പ്രധാനപ്പെട്ട വേദിയായി പീസ് ബോര്‍ഡ് മാറുമെന്ന് ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തില്‍ ഡോണള്‍ഡ് ട്രംപ്. ഭാവിയില്‍ ആഗോള തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം കാണാനുമുള്ള വേദിയാക്കി മാറ്റുമെന്നും ട്രംപ്. ഗാസയുടെ പുനര്‍നിര്‍മാണത്തിനായി സെപ്റ്റംബറില്‍ ആണ് ട്രംപ് ബോര്‍ഡ് ഓഫ് പീസ് രൂപീകരിച്ചത്.

ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തില്‍ ലോക നേതാക്കളെ പ്രശംസിച്ചും വാനോളം പുകഴ്ത്തിയും ഡോണള്‍ഡ് ട്രംപ്. നേതാക്കളോടെല്ലാം ഏറ്റവും സൗഹൃദപരമായ രീതിയിലായിരുന്നു ട്രംപിന്റെ പെരുമാറ്റം. യോഗത്തില്‍ പങ്കെടുത്ത നേതാക്കളെ ഒരോരുത്തരായി ട്രംപ് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയാണ് പരിചയപ്പെടുത്തിയത്. പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെനയെ യങ് ഹാന്‍ഡ്‌സം ഗയ് എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെ സുന്ദരന്മാരായ യുവാക്കളെ ഇഷ്ടമല്ലെന്നും യുവതികളോടാണ് തനിക്ക് താല്‍പര്യമെന്നും ട്രംപ് തമാശ രൂപേണ പറഞ്ഞു.

ഇന്തൊനേഷ്യന്‍ പ്രസിഡന്റിന്റെ മുഖം ഒരു ഗൗരവക്കാരന്റേതാണെന്നും ട്രംപ് തമാശയായി പറഞ്ഞു. ത്‌ന്റെ പ്രസംഗത്തിനിടെ ബ്യൂട്ടിഫുള്‍ എന്ന വാക്ക് ട്രംപ് 14 തവണയാണ് ഉപയോഗിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. ചില രാജ്യങ്ങളെ താരിഫ് ഭീഷണിയിലൂടെ താന്‍ തനിക്കിഷ്ടമുള്ള തീരുമാനങ്ങളിലേക്ക് നയിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഇതുവഴി അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ അവകാശവാദം ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!