Friday, February 20, 2026

ഇറാനെതിരായ ആക്രമണത്തിന് വ്യോമതാവളം നൽകില്ല ; അമേരിക്കയ്ക്ക് തിരിച്ചടിയായി ബ്രിട്ടന്റെ നിലപാട്

ലണ്ടൻ: ഇറാനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം അംഗീകരിക്കാതെ യുകെ. ഇറാനെതിരെയുള്ള ആക്രമണത്തിന് സർവസന്നാഹങ്ങളുമായി സജ്ജമായിരിക്കുന്ന അവസരത്തിലാണ് യുഎസിന് തിരിച്ചടി നേരിട്ടിരിക്കുന്നത്. യുകെയുടെ നിലപാട് ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്കണ്ഠ വർധിപ്പിച്ചേക്കാം.

സ്വിൻഡന് സമീപമുള്ള ആർഎഎഫ് ഫെയർഫോർഡിൽ നിന്നുള്ള യുഎസിന് ദീർഘദൂര ബോംബാക്രമണങ്ങൾക്ക് കെയ്ർ സ്റ്റാർമർ ഭരണകൂടം അനുമതി നിഷേധിച്ചു. ഇറാനിൽ മുൻകരുതൽ ആക്രമണങ്ങളിൽ പങ്കെടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായേക്കാമെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ഇറാനെതിരെ നടത്താൻ സാധ്യതയുള്ള ആക്രമണങ്ങൾക്ക് അടിയന്തര പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്നതായാണ് സൂചന. ഇപ്പോഴത്തെ തർക്കം ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർഷ്യയിലെ യുകെ-യുഎസ് സംയുക്ത സൈനികത്താവളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ ഏത് ദീർഘദൂര സൈനിക നടപടികൾക്കും ഈ താവളം നിർണായകമാണെന്ന് കണക്കാക്കുന്നു.

ട്രംപ് യുകെയുടെ നിലപാടിനെ വിമർശിക്കുകയും ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അസ്ഥിരവും അപകടകരവുമായ ഒരു ഭരണകൂടത്തിന്റെ ആക്രമണം ഇല്ലാതാക്കാൻ ഡീഗോ ഗാർഷ്യയുടെയും ആർഎഎഫ് ഫെയർഫോർഡിന്റെയും ലഭ്യത അമേരിക്കയ്ക്ക് ആവശ്യമായി വന്നേക്കാം എന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറ‍ഞ്ഞത്. ഡീഗോ ഗാർഷ്യയിൽ നിന്ന് ഏതെങ്കിലും അമേരിക്കൻ ആക്രമണത്തിന് നിലവിലുള്ള ഉടമ്പടികൾ പ്രകാരം ബ്രിട്ടനെ അറിയിച്ചാൽ മതിയാകും, എന്നാൽ ആർഎഎഫ് വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നതിന് യുകെയുടെ വ്യക്തമായ അനുമതി ആവശ്യമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!