ഹ്യൂസ്റ്റൺ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹ്യൂസ്റ്റൺ ചാപ്റ്ററിന്‍റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 19 നു വൈകുന്നേരം ഏഴിന് അപ്‌നാ ബസാർ ആഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ പുതുനേതൃത്വം ചുമതലയേറ്റു. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോൽഘാടനം നടത്തുന്നതിനും ചടങ്ങിൽ തീരുമാനിച്ചു. മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ സൈമൺ വളാച്ചേരിൽ, ജോയ് തുമ്പമൺ, ആൻസി ശാമുവേൽ, ജോർജ് തെക്കേമല, മോട്ടി മാത്യു, ജോർജ് പോൾ, ഡോ. രഞ്ജിത് പിള്ള, അജു വാരിക്കാട്, ഡോ.സുബിൻ ബാലകൃഷ്ണൻ, ജോൺ. ഡബ്ലിയു വർഗീസ്, മൈക്കിൾ ജോയ് (മിക്കി) തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

പ്രസിഡൻ്റ് ഫിന്നി രാജുവിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിൻ്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപപിച്ചു. തുടർന്ന് ഐപിസിഎൻഎ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ മുൻ പ്രസിഡൻ്റ് കൂടിയായ അനിൽ ആറന്മുളയ്ക്ക് ഫിന്നിയും ജീമോൻ റാന്നിയും അനുമോദനങ്ങൾ അർപ്പിച്ചു. ട്രഷറർ വിജു വർഗീസ് സാമ്പത്തികാര്യങ്ങൾ വിശദീകരിച്ചു. പുതിയ വർഷത്തിൽ നിരവധി നവീന പദ്ധതികളും പരിപാടികളും നടത്താൻ ചാപ്റ്റർ തീരുമാനിച്ചു. തുടർന്ന് ജോയിൻ്റ് സെക്രട്ടറി ഡോ. റെയ്‌ന റോക്ക് നന്ദി രേഖപ്പെടുത്തി. ഡിന്നറിനു ശേഷം യോഗം സമാപിച്ചു.

പുതിയ ഭാരവാഹികൾ
ഫിന്നി രാജു (പ്രസിഡൻ്റ്), ജീമോൻ റാന്നി (സെക്രട്ടറി), വിജു വർഗീസ് (ട്രഷറർ), മോട്ടി മാത്യു (വൈസ് പ്രസിഡൻ്റ്), ഡോ. റെയ്‌ന റോക്ക് (ജോയിൻ്റ് സെക്രട്ടറി), സജി പുല്ലാട് (ജോയിൻ്റ് ട്രഷറർ). കമ്മറ്റി അംഗങ്ങൾ : അനിൽ ആറന്മുള, ജോയി തുമ്പമൺ, ശങ്കരൻകുട്ടി പിള്ള, ജോർജ് തെക്കേമല, സൈമൺ വളച്ചേരിൽ, ജോയ്‌സ് തോന്നിയമല, ജിജു കുളങ്ങര, ജോർജ് പോൾ, ജോൺ ഡബ്ല്യൂ. വർഗീസ്, ഡോ. സുബിൻ ബാലകൃഷ്ണൻ, രാജേഷ് വർഗീസ്, അജു വരിക്കാട്, രഞ്ജിത്ത് ജോയ്, ആൻസി സാമുവൽ.
