Monday, February 23, 2026

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളായ ജബ്ബാര്‍, അഷ്റഫ് എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്.

അപകടസമയത്ത് ഏഴ് തൊഴിലാളികളാണ് കെട്ടിടത്തിന്റെ തിണ്ണയില്‍ വിശ്രമിച്ചിരുന്നത്. ഇവരുടെ മുകളിലേക്ക് വന്‍ സ്ലാബ് ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയി. ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ലാബിനടിയില്‍ പെട്ടവരെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഏകദേശം 60 വര്‍ഷത്തോളം പഴക്കമുള്ളതാണ് തകര്‍ന്നു വീണ കെട്ടിടം. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ മേയര്‍ ഒ. സദാശിവന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!