ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ജനീവ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയെന്ന് റിപ്പോര്‍ട്ട്. യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ സമാധാനപരമായ അന്തരീക്ഷത്തിലാണ് അവസാനിച്ചതെന്ന് മധ്യസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, വിട്ടുവീഴ്ചകളുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും ഇപ്പോഴും വ്യക്തമായ നിലപാട് വെളിപ്പെടുത്തിയിട്ടില്ല.
തങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഇളവുകള്‍ വരുത്താന്‍ തയ്യാറാണെന്ന് ഇറാന് അറിയിച്ചതായാണ് സൂചന. എന്നാല്‍ ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും, സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യം വിട്ടു മാറ്റണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇറാന് വ്യക്തമാക്കി.

വിയന്നയില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സാങ്കേതിക ചര്‍ച്ചകള്‍ കൂടുതല്‍ നിര്‍ണായകമാകുമെന്നാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യുഎസ് പ്രതിനിധികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ധരിപ്പിക്കും. ചര്‍ച്ചകളില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ എങ്കിലും, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ജനീവ ചര്‍ച്ചകള്‍ സഹായിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍
